പൊന്നാനി: നഗരസഭയ്ക്കു കീഴിലുള്ള നാലാമത്തെ നഗര ജനകീയാരോഗ്യകേന്ദ്രം പുതുപൊന്നാനി സെന്ററിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭയും ദേശീയ നഗരാരോഗ്യമിഷനും സംസ്ഥാന ആർദ്രകേരളം മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പുതുപൊന്നാനിയിൽ ചേർന്ന പൊതുയോഗം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ബിന്ദു സിദ്ധാർഥൻ, ഒ.ഒ. ഷംസു, രജീഷ് ഊപ്പാല, ബാത്തിഷ, ജംഷീന, ആബിദ, ബീവി, നിഷാദ്, ഡോ. ശ്രീനാഥ്, സലാഹുദ്ദീൻ, സജിറൂൺ, ഷീന സുദേശൻ, ഡോ. റംല എന്നിവർ പ്രസംഗിച്ചു.