Breaking
Wed. Aug 5th, 2026

കറുകത്തിരുത്തി സ്കൂൾ- തട്ടാൻപാടം റോഡ് തുറന്നു

പൊന്നാനി: നഗരസഭയിലെ കറുകത്തിരുത്തി സ്കൂൾ – തട്ടാൻപാടം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പി. നന്ദകുമാർ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. പി. നന്ദകുമാർ എം.എൽ.എ. റോഡ് ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. രമേശ് വാലിയിൽ, കൗൺസിലർമാരായ ഷീന സുദേശൻ, വി.പി. സുരേഷ്, മഞ്ചേരി ഇഖ്ബാൽ, നസീമ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *