പൊന്നാനി : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് പദ്ധതി ഇദ്ഘാടനം ചെയ്യുക. 2.5 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന അത്യാധുനിക കെട്ടിടത്തില്‍ കിടത്തി ചികിത്സ ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന്റെ ഒരു കോടി രൂപയും പൊന്നാനി നഗരസഭയുടെ ഒന്നരക്കോടി രൂപയും ചേര്‍ത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കെ എച്ച് ഡബ്ല്യൂ എസിനാണ് നിര്‍മ്മാണ ചുമതല.
ജില്ലയില്‍ തീരദേശത്തുള്ള ഏക ഗവ. ആയുര്‍വ്വേദ താലൂക്ക് ആശുപത്രിയാണ് പൊന്നാനിയിലേത്. പുതുപൊന്നാനിയിലെ താലൂക്ക് ഗവ. ആശുപത്രിയില്‍ ചാവക്കാട് മുതല്‍ തിരൂര്‍ വരേയുള്ള തീരദേശ ജനതയാണ് ചികിത്സ തേടുന്നത്. ജനറല്‍ വിഭാഗം കൂടാതെ സ്ത്രീരോഗം, കുട്ടികളുടെ വിഭാഗം, വന്ധ്യതാ നിവാരണ വിഭാഗം, നേത്ര രോഗ വിഭാഗം, പാലിയേറ്റീവി വിഭാഗം, സ്‌പോര്‍ട്‌സ് മെഡിസിന്‍, മാനസിക രോഗ വിഭാഗം എന്നിങ്ങനെ വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന ആശുപത്രിയാണ് പുതുപൊന്നാനി ഗവ. ആയുര്‍വ്വേദ ആശുപത്രി.
ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ ഇ കെ ഇമ്പിച്ചിബാവയുടെ നാമധേയത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കിടപ്പുരോഗികളേയും സ്‌ട്രോക്ക് മുതലായ ഗുരുതര രോഗികളേയും മറ്റും കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാണിത്. പുതുപൊന്നാനി ഗവ ആയുര്‍വ്വേദ ആശുപത്രിക്ക് അത്യാധുനിക കെട്ടിടം യഥാര്‍ത്ഥ്യമാകുന്നതോടുകൂടി ആയുരാരോഗ്യരംഗത്ത് പൊന്നാനിക്ക് മികച്ചനേട്ടമാണുണ്ടാകുക