എരമംഗലം : സ്വന്തമായുണ്ടായിരുന്ന വീട് കത്തിയമർന്നതോടെ എല്ലാം നഷ്‌ടപ്പെട്ട വെളിയങ്കോട് ആലിൻചുവട് തോട്ടേക്കാട്ട് അമ്മിണിക്ക് എല്ലാമായി കൂടെനിന്നവരാണ് സി.പി.എം. പ്രവർത്തകർ. അതേ പാർട്ടി അംഗങ്ങളും അനുഭാവികളുംചേർന്ന് അമ്മിണിക്ക് സുരക്ഷിതമായ സ്‌നേഹഭവനവും ഒരുക്കി. 2023 ജനുവരിയിലായിരുന്നു വീട് കത്തിയമർന്നത്. സി.പി.എം. എരമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടു ലക്ഷം രൂപ ചെലവിട്ടാണ് വീടു നിർമാണം പൂർത്തിയാക്കിയത്. സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നിർവഹിച്ചു.

നവീകരണം പൂർത്തിയാക്കിയ സി.പി.എം. എരമംഗലം ലോക്കൽകമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. പി. നന്ദകുമാർ എം.എൽ.എ, സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ, ഏരിയാസെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, ലോക്കൽസെക്രട്ടറി സുനിൽ കാരാട്ടേൽ, എ.കെ. മുഹമ്മദുണ്ണി, അഡ്വ. ഇ. സിന്ധു, ടി.എം. സിദ്ദീഖ്, സുരേഷ് കാക്കനാത്ത്, കെ.പി. ചന്ദ്രൻ, പി. അജയൻ, റിയാസ് പഴഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *