പൊന്നാനി : ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചും ക്ഷാമബത്ത നല്‍കാതെയും ജീവനക്കാരെ സാമ്പത്തിക ദുരിതത്തിലാഴ്ത്തി ആത്മഹത്യയിലേക്ക് സര്‍ക്കാര്‍ തള്ളിവിടരുതെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈ.പ്രസിഡണ്ട് വി.പി ദിനേശ് ആവശ്യപ്പെട്ടു. കേരള NGO അസോസിയേഷന്‍ പൊന്നാനി ബ്രാഞ്ച് 49-ാം വാര്‍ഷിക സമ്മേളനം ചന്തപ്പടി സിറ്റി സെന്റെറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി മാറിയെന്നും ഇത് സിവില്‍ സര്‍വ്വീസിനെ അസംതൃപ്തിയിലാഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോജിച്ച സമര പോരാട്ടങ്ങള്‍ക്ക് എല്ലാ ജീവനക്കാരും തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡണ്ട് എം.ടി വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി.വിഷ്ണുദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുനില്‍ കാരക്കോട് സംഘടനാ രേഖ അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം എ.കെ പ്രവീണ്‍ , ജില്ലാ ഭാരവാഹികളായ വി.എസ് പ്രമോദ്,എ.പി.സുരേഷ് കുമാര്‍ , ടി.കെ സുകേഷ് ( KSSPA) ,പി. അനില്‍കുമാര്‍ (KGOU) എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് ട്രഷറര്‍ സാബിക് സ്വാഗതവും നാദിര്‍ഷ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.ടി വേണു ( പ്രസിഡണ്ട് ) , സാബിക് സി.വി (സെക്രട്ടറി) പ്രമോദ് കെ.വി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.