എരമംഗലം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്മാർട്ട് അംഗൻവാടിയാക്കി മാറ്റിയ എരമംഗലം ചെരിക്കല്ല് 140-)0 നമ്പർ അംഗൻവാടിയുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവ്വഹിച്ചു . ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ പി റംഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ പി അജയൻ , പി നൂറുദ്ധീൻ എന്നിവരും , പൊതു പ്രവർത്തകരായ പ്രകാശൻ മഞ്ചേരി , ഭുവനേശ്വർ കുമാർ എന്നിവരും സംസാരിച്ചു . അംഗൻവാടി ടീച്ചർ സിന്ധു സ്വാഗതവും , ദാസൻ ചെറാത്ത്‌ നന്ദിയും അറിയിച്ചു . ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടികളും ശിശു സൗഹൃദവും സ്മാർട്ട് അംഗൻവാടികളും ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു .

Related Post

Leave a Reply

Your email address will not be published. Required fields are marked *