ശബരിമല: ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി.

വരുംദിവസങ്ങളിൽ ഉത്സവബലിയും, ഉത്സവബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും. 24-ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം നാളായ 25-നാണ് ആറാട്ട്. രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്പയിൽ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച് സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. രാത്രിതന്നെ നട അടയ്ക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *