എരമംഗലം : പൊന്നാനി പാർലമെന്റ് മണ്ഡലത്തിന്റെ വികസനമുരടിപ്പു മാറ്റി വികസന മുന്നേറ്റത്തിനായി ഇത്തവണ പൊന്നാനിയിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ പറഞ്ഞു.
വെളിയങ്കോട് എം.ടി.എം. കോളേജിൽ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ, അധ്യാപകർ, മറ്റുജീവനക്കാർ തുടങ്ങിയവരുമായി സംവദിച്ചാണ് സ്ഥാനാർഥി കോളേജിൽനിന്ന് മടങ്ങിയത്.
എസ്.എഫ്.ഐ. പൊന്നാനി ഏരിയ സെക്രട്ടറി അൻവർ സഫിയുള്ള, പ്രസിഡന്റ് എ.പി. സോന ശിവദാസ്, വൈസ് പ്രസിഡന്റ് പി. അവിൻരാജ്, യൂണിറ്റ് സെക്രട്ടറി ഇക്ബാൽ, പ്രസിഡന്റ് സൽമാൻ ഫാരിസ്, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ദീൻ തുടങ്ങിയവർ ചേർന്നാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പൊന്നാനി എം.ഇ.എസ്. കോളേജിലും സ്ഥാനാർഥി കെ.എസ്. ഹംസ സന്ദർശിച്ചു.