പൊന്നാനി : വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി കിഴക്കേതില്‍ വീട്ടില്‍ ഷമീര്‍ എന്ന ബെല്ലാരി (34) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. ശശിധരന്റെറിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദാണ് ഉത്തരവിറക്കിയത്. അവസാനമായി കവര്‍ച്ചാ കേസ്സില്‍ ഉള്‍പ്പെട്ട് ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും ഇറങ്ങുന്നത്.
നരഹത്യാശ്രമം, കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, തട്ടികൊണ്ട് പോയി തടങ്കലില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തുക, കഞ്ചാവ് വില്‍പ്പന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ഷമീര്‍.
തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്യത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഷമീറിനെ വിയ്യൂര്‍ സെണ്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കും. 6 മാസത്തേക്കാണ് തടവ്. സമൂഹത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തി ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു