മലപ്പുറം: ഏപ്രിലെത്തും മുൻപേ ചൂട് കനത്തതോടെ ജില്ലയിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. സംസ്ഥാനത്ത് വാർഷിക ഊർജ ഉപയോഗത്തിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തുന്ന ജില്ല മലപ്പുറമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർധിച്ചതെങ്കിൽ ഇത്തവണ മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടി. സംസ്ഥാനത്തൊട്ടാകെ വാർഷിക വർധന 15% ആണെങ്കിൽ മലപ്പുറം ജില്ലയിൽ ഇത് 23% ആണ്. സംസ്ഥാനത്ത് മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്.