പൊന്നാനി : പൊന്നാനി സ്വദേശിയായ അമല്‍ കൃഷ്ണനാണ് ‘Life thoughts in teen Mind’ എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷയില്‍ പുസ്തകം എഴുതിയിരിക്കുന്നത്. കൗമാരക്കാരന്റെ കാഴ്ച്ചപാടുകളാണ് പുസ്തകം സംവദിക്കുന്നത്. ആശയകുഴപ്പത്തിലാക്കുന്ന കൗമാര ചിന്താ ഗതിയെ മാറ്റിയെടുക്കേണ്ട വഴികളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നു.
പ്രായത്തിനെക്കാള്‍ ഒരുപാട് ഉയരത്തിലാണ് അമല്‍ എന്ന കൗമാരക്കാരന്റെ ചിന്താ ശേഷി എന്ന പുസ്തകം വായിച്ചാല്‍ തോന്നി പോകും. ആമസോണ്‍ , ഫ്‌ലിക്ക് ക്കാര്‍ട്ട് എന്നിവയില്‍ ഓണ്‍ലൈനായും പുസ്തകം ലഭ്യമാണ്. എം ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അമല്‍ അക്കാദമിക്ക് രംഗത്തും മികവിന്റെ അടയാളമാണ്. എസ്എസ്എല്‍സി സി ബി എസ് ഇ യില്‍ 90 ശതമാനം മാര്‍ക്കോടെ പാസ്സായി. പ്ലസ് വണില്‍ 99 ശതമാനം മാര്‍ക്കും നേടി.
അക്കാദമിക്കിനൊപ്പം കല കായിക രംഗത്തും സജീവമാണ്. സ്‌പോര്‍ട്‌സ് രംഗത്ത് പല വിഭാഗങ്ങളിലായി സംസ്ഥാന ജില്ല തല മത്സരങ്ങളില്‍ പങ്കെടുത്തുണ്ട്. പ്ലസ് ടു പരിക്ഷ ഫലത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ അമല്‍.പൊന്നാനി പൂത്തൂര്‍ വീട്ടില്‍ അനില്‍കുമാറിന്റെയും റീനിയുടെയും ഏക മകനാണ് അമല്‍.