പൊന്നാനി: എസ്.കെ.എസ്. എസ്.എഫ് പൊന്നാനി മേഖല ഇബാദ് വിങിനു കീഴിൽ ആത്മസംസ്കരണ ക്ലാസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പൊന്നാനി ടൗൺ ഇബാദ് ഇൻഫർമേഷൻ സെന്ററിൽ നടന്ന സംഗമം പൊന്നാനി ഇസ് ലാമിക് സെൻ്റർ ചെയർമാൻ കെ സെയ്ദ് ഹാജി ഉദ്ഘാടനം ചെയ്തു. മേഖല ജനറൽ സെക്രട്ടറി പി.പി.എ ജലീൽ മാസ്റ്റർ അധ്യക്ഷനായി. സ്വാബിർ യമാനി മുഖ്യപ്രഭാഷണം നടത്തി.
അദ്നാൻ ഫൈസി, പി.പി.എ ഗഫൂർ, വി.എ ഗഫൂർ, സി.കെ. റഫീഖ്, ശാഹിദ് അശ്റഫി പ്രസംഗിച്ചു.