Breaking
Thu. Jul 2nd, 2026

ചാലക്കുടി: ഓടുന്ന ട്രെയിനിൽനിന്ന് പുഴയിൽ ചാടിയ യാത്രക്കാരൻ മരിച്ചു. എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്‌പ്രസിലെ യാത്രക്കാരനായ രാമകൃഷ്ണന്‍ ബവേദിയാണ് (32) മരിച്ചത്. ബാഗില്‍നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം മധ്യപ്രദേശ് മാന്‍ഡല സ്വദേശിയാണ്. ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം.

ആലുവയില്‍നിന്ന് നാഗ്പുരിലേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്. ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ഇയാൾ പുഴയിലേക്കു ചാടുകയായിരുന്നു. യുവാവ് ചാടുന്നതു കണ്ട ട്രെയിനിലെ മറ്റു യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

തുടര്‍ന്ന് ചാലക്കുടി പൊലീസും അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീമും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 11 മണിയോടെ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Post

Leave a Reply

Your email address will not be published. Required fields are marked *