Breaking
Sat. Jun 13th, 2026

ലോക ടൂറിസം ദിനത്തില്‍ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ അര്‍ഹമായി. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍.

പഞ്ചായത്തുമായി ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കിയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *