പൊന്നാനി : പൊന്നാനി നഗരസഭ ട്രാഫിക് ക്രമീകരണ സമിതി യോഗം ചേര്‍ന്നു വാഹനാപകടങ്ങൾ ഒഴിവാക്കാൻ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റോഡരികിലെ കയ്യേറ്റങ്ങളും നിയന്ത്രിക്കും.
പൊന്നാനി നഗരസഭ ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം. കോടതിപ്പടി മുതൽ കുണ്ടു കടവ് ജംഗ്ഷൻ വരെയുള്ള പാതയോരത്തുള്ള കച്ചവടക്കാരുടെ കയ്യേറ്റങ്ങൾ ഒഴിവാക്കും . കുണ്ടു കടവ് ജംഗ്ഷനിൽ വർദ്ധിച്ചു വരുന്ന അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനും തെരുവോര കച്ചവടക്കാർക്കായി പ്രത്യേക മേഖല നിർണ്ണയിച്ചു നൽകുവാനും നടപടിയുണ്ടാകും.
നിളയോര പാതയിൽ ഓടുന്ന വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും ഹെവി വെഹിക്കിൾ ഗതാഗതം കർശനമായി നിയന്ത്രിക്കുന്നതിനും സ്ഥിരം പട്രോളിങ് സംവിധാനം ഏർപ്പെടുത്തും