ലോക്‍സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത് 33,93,884 പേര്‍. ഇതില്‍ 16,96,709 പുരുഷന്മാരും 16,97,132 സ്ത്രീ വോട്ടര്‍മാരും 43 മൂന്നാം ലിംഗക്കാരുമാണുള്ളത്. ഏപ്രില്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,33,645 പേരാണ് ഇവിടെ വോട്ടർമാരായി ഉള്ളത്. വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 1,84,363 പേരാണ് ഈ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. കന്നി വോട്ടര്‍മാരായി 82,286 പേരും പട്ടികയിലുണ്ട്. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന തൃത്താല നിയമസഭാ മണ്ഡലം അടക്കം പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍ 14,70,804 പേരും മലപ്പുറം ലോക്‍സഭാ മണ്ഡലത്തില്‍ 14,79,921 പേരുമാണ് വോട്ടര്‍മാര്‍. ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ താഴെ നല്‍കുന്നു.
കൊണ്ടോട്ടി- 2,13,540, മഞ്ചേരി -2,13,459, പെരിന്തൽമണ്ണ- 2,17,970, മങ്കട – 2,18,381, മലപ്പുറം – 2,21,111, വേങ്ങര – 1,89,975, വള്ളിക്കുന്ന്- 2,05,485, ഏറനാട്- 1,84,363, നിലമ്പൂർ- 2,26,008, വണ്ടൂർ – 2,32,839, തിരൂരങ്ങാടി – 2,04,882, താനൂർ- 1,98,697, തിരൂർ – 2,33,645, കോട്ടയ്ക്കല്‍- 2,22,986, തവനൂര്‍-2,04,070, പൊന്നാനി- 206473.
കന്നി വോട്ടര്‍മാരായി 82,286 പേര്‍
കന്നി വോട്ടര്‍മാരായി 82,286 പേരാണ് ജില്ലയിലുള്ളത്. ഇതില്‍ 45,966 പുരുഷ വോട്ടര്‍മാരും 36,316 സ്ത്രീ വോട്ടര്‍മാരും നാല് മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്നു. മലപ്പുറം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാര്‍. 6404 പേര്‍. വേങ്ങര നിയോജക മണ്ഡലത്തിലാണ് കന്നി വോട്ടര്‍മാര്‍ ഏറ്റവും കുറവ്. 3726 പേര്‍.
*_നൂറു വയസ്സിന് മുകളില്‍ പ്രായമുള്ള 281 പേര്‍_*
ജില്ലയില്‍ നിന്നും നൂറു വയസ്സിന് മുകളില്‍ പ്രായമുള്ള 281 പേര്‍ പട്ടികയില്‍ ഇടം പിടിച്ചു. ഇതില്‍ 90 പേർ പുരുഷന്മാരും 191 പേര്‍ സ്ത്രീകളുമാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് നൂറു വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ കൂടുതലും. 28 പേരാണ് ഇവിടെ നൂറു വയസ്സിനു മുകളിലുള്ളവരായുള്ളത്. ഒരു വോട്ടര്‍ മാത്രമുള്ള താനൂരിലാണ് ഏറ്റവും കുറവ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *