പൊന്നാനി: പൊന്നാനി ഐശ്വര്യ തീയറ്ററിനടുത്ത് പ്രവാസിയുടെ അടച്ചിട്ട വീട് കുത്തി തുറന്ന് ലോക്കറിൽ സൂക്ഷിച്ച രണ്ടര കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലപ്പുറം എസ്പിയുടെ പ്രത്യേക മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം തുടങ്ങിയത്.

എസ്പിയും,ഡിവൈഎസ്പിയും അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥർ സംഭവ സ്ഥലത്ത് നേരിട്ടെത്തി കവർച്ച നടന്ന വീട്ടിൽ പരിശോധന നടത്തി.മലപ്പുറത്ത് നിന്ന് ഫോറൻസിക് വിഭാഗവും,വിരലടയാള വിദഗ്തരും,ഡോഗ് സ്കോഡും എത്തി പരിശോധന നടത്തി അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

വീട്ടിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നെങ്കിലും ഡിവിആർ മോഷ്ടാക്കൾ എടുത്ത് കൊണ്ട് പോയതോടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരുന്നുണ്ട്. അടുത്തിടെ ജില്ലയിൽ ഉണ്ടായ ഏറ്റവും വലിയ കവർച്ച എന്ന രീതിയിൽ പോലീസ് വലിയ പ്രാധാന്യത്തോടെയാണ് കേസിനെ കാണുന്നത്. കഴിയുന്നതും വേഗം പ്രദേശത്തെ ഞെട്ടിച്ച കവർച്ചയുടെ ചുരുളഴിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *