പൊന്നാനി : പൊന്നാനിയില്‍ മയക്കു മരുന്ന് ലഹരിയില്‍ യുവാക്കള്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് പണം അപഹരിച്ച കേസില്‍ പൊലീസ് തെളിവെടപ്പ് നടത്തി. കേസില്‍ കാറിലുണ്ടായിരുന്ന 50,000 രൂപ അപഹരിച്ച പ്രതി ദിലീലു (26) മായാണ് തെളിവെടുപ്പ് നടത്തിയത്. പൊന്നാനി കുറ്റിപ്പുറം ദേശീയപാതയില്‍ നരിപ്പറമ്പ്, മൊയ്തീന്‍ പള്ളി പരിസരത്ത് മാര്‍ച്ച് 11-ന് രാത്രി എട്ടു മണിയോടെയാണ് സംഭവം.
ബൈക്കില്‍ പെട്രോള്‍ കഴിഞ്ഞെന്ന വ്യാജേന മൂന്നു യുവാക്കള്‍ കൈ കാണിച്ച് കുറ്റിപ്പുറം സ്വദേശി നൗഫലിന്റെ കാര്‍ നിര്‍ത്തിക്കുകയും, കാറില്‍ അതിക്രമിച്ച് കയറി 50,000 രൂപ മോഷ്ടിക്കുകയും, നൗഫലിനെ അക്രമിക്കുകയും ചെയ്തു. നൗഫലിനെ ആക്രമിക്കുന്നത് തടയാനെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി വലിയവളപ്പില്‍ അഷ്‌കറിനെ ലഹരി സംഘം കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഒന്നാം പ്രതി പത്തു കണ്ടത്തില്‍ രാഹുല്‍ രാജ്, മൂന്നാം പ്രതി വലിയ കുളം രാഹുല്‍ രാജ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മുങ്ങിയ രണ്ടാം പ്രതി ദിലീല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കീഴടങ്ങിയത്. പണം അപഹരിച്ചത് ദിലീല്‍ ആണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും