എരമംഗലം : എരമംഗലത്തെ സാംസ്കാരിക, കാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യം ടീം ഇ.ആർ.എം. ഈ വർഷത്തെ കർമ്മ ശേഷ്ഠാ പുരസ്കാരം നടനും നർത്തകനുമായ RLV രാമകൃഷ്ണന് സമ്മാനിച്ചു. ചടങ്ങ് വെളിയംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കല്ലാട്ടേൽ ഷംസു ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. എ.കെ. സുബൈർ മുഖ്യ അതിഥിയായി.

റഫീഖ് പട്ടേരി, ഷീബ ദിനേഷ് , നിഖിൽ മാധവ് , മിത്ര, ത്രിവിക്രമൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രഗിലേഷ് ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ റംഷാദ് സൈബർ മീഡിയ അധ്യക്ഷനായി. ജിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ് പൂങ്ങാടൻ, അൻവർ കെ.വി. ഷറഫുദ്ധിൻ, റിനീഷ് കോടത്തൂർ , എ.ടി. അലി തുടങ്ങിയവർ പ്രതിഭകൾക്ക് ഉപപാരം സമ്മാനിച്ചു. മുത്തു പരൂർ, നാസർ കടവിൽ എന്നിവർ ഓൺലൈൻ ആശംസകൾ അറിയിച്ചു. കിളിയിൽ കമറുദ്ദീന് അനുശോചനം അർപ്പിച്ച് കുവക്കാട്ട് രാജേഷ് നഗറിൽ നടന്ന പ്രതിഭാസംഗമത്തിന് മനോജ് കോനശ്ശേരി നന്ദി അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *