എടപ്പാൾ : പ്രശ്‌നങ്ങളും പ്രതിസന്ധികളും നിയമക്കുരുക്കുകളുമൊഴിഞ്ഞു. എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ ആസ്ഥാനമായി. അംശക്കച്ചേരിയിൽ ബി.ആർ.സി. കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് എ.ഇ.ഒ. ഓഫീസ് മാറ്റാൻ നടപടികൾ പുരോഗമിക്കുകയാണ്.

എടപ്പാൾ ടൗണിൽ കുറ്റിപ്പുറം റോഡിലെ ബഹുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു വർഷങ്ങളായി ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ചോർച്ചയും കോണിപ്പടികൾ കയറിയെത്താനുള്ള പ്രയാസവുമെല്ലാമായി അധ്യാപകരും ജീവനക്കാരുമെല്ലാം വലിയ പ്രയാസത്തിലായിരുന്നു. പിന്നീട് വാടക നൽകുന്നതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പും കെട്ടിട ഉടമയും തമ്മിൽ തർക്കമുടലെടുത്തു. എട്ടു വർഷത്തെ വാടകക്കുടിശ്ശിക വന്നതോടെ ഉടമ പൊന്നാനി റെന്റ് കൺട്രോൾ കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ ഉത്തരവ്‌ വന്നിരുന്നു. വാടക മുഴുവൻ കൊടുത്തതോടെ ഈ ഓഫീസ് ഒഴിയാനുള്ള സാഹചര്യമായി.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വളപ്പിലടക്കം എടപ്പാൾ ടൗണിൽ പലയിടത്തും കെട്ടിടത്തിന് ശ്രമിച്ചെങ്കിലും കിട്ടാത്തതിനെത്തുടർന്നാണ് ഇപ്പോൾ അംശക്കച്ചേരിയിലേക്ക് മാറ്റാനുള്ള തീരുമാനമായത്. എടപ്പാൾ ടൗണിലാണ് ഓഫീസെങ്കിൽ ഉപജില്ലയുടെ ഏതു ഭാഗത്തുള്ളവർക്കും എളുപ്പത്തിൽ എത്തിച്ചേരാം. അതു കണ്ടെത്താനാവുംമുൻപ് ഓഫീസ് പെട്ടെന്ന് മാറ്റണമെന്ന് നിർദേശം വന്നു.

1500 ചതുരശ്ര അടിയോളമുണ്ടായിരുന്ന നിലവിലെ കെട്ടിടത്തിൽനിന്ന് 800 ചതുരശ്ര അടി മാത്രമുള്ള കെട്ടിടത്തിലേക്ക് ഓഫീസ് മാറുമ്പോൾ പരിമിതി ഏറെയുണ്ടാവുമെന്ന സ്ഥിതിയാണുള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *