പൊന്നാനി: പൊന്നാനി താലൂക്ക് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവു കാരണം മണിക്കൂറുകൾ കാത്തു നിൽക്കേണ്ട ഗതികേടിലാണ് രോഗികൾ. നിരവധി നേഴ്സിങ് അസിസ്റ്റൻറ് മാരുടെയും ഒഴിവ് നികത്തിയിട്ടില്ല. പൊന്നാനി നഗരസഭ യുടെ അനാസ്ഥയാണ് ഇതിന് കാരണം. ഏഴ് ഡോക്ടർമാരുടെയും, അഞ്ച് നേഴ്സിങ് അസിസ്റ്റൻറ് മാരുടെയും, മറ്റു ജീവനക്കാരുടെയും ഒഴിവുകളാണ് ഇതുവരെ നികത്താതെ കിടക്കുന്നത്.ആശുപത്രിയിലെ ജനതിരക്ക് കാരണം പൊന്നാനിയിലെ ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും,ജീവനക്കാരുടെയും മുഴുവൻ ഒഴിവുകളും നികത്തി ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ സെക്രട്ടറിയെ ഉപരോധിച്ചു. കെ ജയപ്രകാശ്, എൻ പി നബീൽ, പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം രാമനാഥൻ, ഹഫ്സത്ത് നെയ്തല്ലുർ, പ്രവിത കടവനാട്, എൻ പി സോമൻ, റഫീക്ക് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.