Breaking
Thu. Apr 17th, 2025
കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലുമണിയോടെയാണ് അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ടോറസ് ലോറിയിലെ ഡ്രൈവറെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തൃശൂരില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ബസ്. രാവിലെ മുതല്‍ ഈ പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നതിനിടയില്‍ തെന്നിമാറി നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *