പൊന്നാനി: ജൽ ജീവൻ ശുദ്ധജല പദ്ധതിക്ക് വേണ്ടി പൊന്നാനി നഗരസഭ പ്രദേശങ്ങളിലെ റോഡുകൾ പൂർവസ്ഥിതിയിൽ ആക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ശുദ്ധജല പദ്ധതിക്ക് വേണ്ടി റോഡ് പൊളിച്ചതിനെ തുടർന്ന് സംസ്ഥാനപാതയുടെ വീതി പകുതിയായി കുറയുകയും ,റോഡിലെ വെള്ളക്കെട്ടിൽ ഇരുചക്ര വാഹനങ്ങളും, കാൽ നടയാത്രക്കാരും ദുരിതത്തിലാകുകയും, ഗതാഗതടസം സംഭവിക്കുകയും ചെയ്യുന്നു.

പൊന്നാനിയിലെത്തുന്ന യാത്രക്കാർക്കും, പൊതുജനങ്ങൾക്കും ഉണ്ടാകുന്ന യാത്രാ ദുരിതത്തിന് സ്കൂൾ തുറക്കുന്നതിന് മുൻപ് പൊതുമരാമത്ത്, ജനസേചന വകുപ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സി ജാഫർ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്തു. എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, കെ പി സോമൻ,പി ഗഫൂർ,കെ വി സുജീർ, കെ എ റഹീം,കെ പ്രഭാകരൻ,പ്രവിത കടവനാട്, ഹഫ്സത്ത്, മൂത്തേടത്ത് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *