എരമംഗലം : നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരികസമിതി എന്നിവ ചേർന്നു നടപ്പാക്കുന്ന വുമൺ ഓൺ വീൽ പദ്ധതിയുടെ ഭാഗമായി 111-വനിതകൾക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു. അമ്പത് ശതമാനം സാമ്പത്തിക സഹായത്തോടെ ഏതെങ്കിലും മേഖലയിൽ ജോലിചെയ്യുന്ന വനിതകൾക്കാണ് ഇരുചക്രവാഹനം നൽകുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള 111 -ഇരുചക്രവാഹങ്ങളുടെ വിതരണം മലബാർ അക്കാദമി വൈസ് ചെയർപേഴ്‌സൺ സെമീറ അലിബാവ ഉദ്ഘാടനംചെയ്തു. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം അഡ്വ. കെ.എ. ബക്കർ അധ്യക്ഷനായി. ഡോക്ടറേറ്റ് നേടിയ സജിത പടിഞ്ഞാറകത്തിനെ ചടങ്ങിൽ ആദരിച്ചു.
റിട്ട. പ്രഥമാധ്യാപകൻ എം. ശ്രീരാമനുണ്ണി, ഖദീജ മൂത്തേടത്ത്, ടി.കെ. അബ്ദുൽറഷീദ്, കെ.ടി. അബ്ദുൽഗനി, അഷ്‌റഫ് പൂച്ചാമം, മുഹമ്മദുണ്ണി മാനേരി, പി.വി. കരീം, എ.എൻ. സീനത്ത്, എ.എ. ഇസ്മായിൽ, അജിത്‌കുമാർ, എം. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.