പനമ്പാട്: മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി , ഹരിത മിഷർ, സോഷ്യൽ ഫോറസ്ട്രീ, ശുചിത്വമിഷൻ എന്നിവരുമായി ചേർന്ന് പനമ്പാട് വെസ്റ്റ് മഠത്തിൽ എഎംഎൽപിസ്കൂൾ (വാർഡ് 14ൽ)പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായി നടപ്പിലാക്കിവരുന്ന ഫലവൃക്ഷോദ്യാനത്തിലെ വൃക്ഷതൈകളാണ് പരിസ്ഥിതി ദിനത്തിന്റെ അന്ന് രാത്രി സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്.
പെട്ടന്ന് ഫലസിദ്ധി ലഭിക്കുന്നതും മൂന്ന് വർഷത്തിലധികം പ്രായമായതുമായ പ്രത്യേകം തിരഞ്ഞെടുത്ത അൻപതോളം ഫല വൃക്ഷതൈകളാണ് മൂന്ന് വർഷത്തോളമായി സ്കൂൾ മുറ്റത്ത് നട്ട് പരിപാലിച്ച് വന്നിരുന്നത്. ഇതിൽ ഒരാൾ പൊക്കത്തിൽ വളർന്ന, പൂക്കാനും കായ്കാനും പ്രായമായ ഇരുപതോളം തൈകളാണ് പിഴുതെടുത്ത്കൊണ്ട് പോയിട്ടുള്ളത് ബാക്കി ഉള്ളവ വെട്ടിനശിപ്പിച്ചിട്ടും ഉണ്ട്. കൂടാതെ ഇന്നലെ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച ഔഷദോദ്യാനം പദ്ധതിയുടെ ഭാഗമായി നട്ട മുഴുവൻ ഔഷദ തൈകളും അക്രമികൾ പിഴുതെറിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ മറ്റൊരു ഭാഗത്ത് പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫലവൃക്ഷ വനത്തിന്റെ ജൈവ വേലിയും അക്രമികൾ തകർത്തിട്ടുണ്ട്.