പൊന്നാനി: നിളയോരപാത ഇനിമുതൽ ജൈവ വൈവിധ്യങ്ങൾകൊണ്ട് നിറയും. പൊന്നാനി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിളയോരപാതയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കുന്നു. തൈകൾ നട്ട് പാർക്കിന്റെ നിർമാണം പൊന്നാനി നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.
വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർഥൻ അധ്യക്ഷയായി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ, നഗരസഭ സെക്രട്ടറി സജിറൂൺ, ക്ലീൻസിറ്റി മാനേജർ ദിലീപ്, വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.