പൊന്നാനി : മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ വിദ്യാർഥികളിൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ എം.പി. സി. ഹരിദാസ് പറഞ്ഞു. കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ ഗുരുസ്പർശം- 2024 പദ്ധതി പൊന്നാനി ഉപജില്ലയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപജില്ല പ്രസിഡന്റ് സി. റഫീഖ് അധ്യക്ഷതവഹിച്ചു. എ.വി. ഹയർസെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകൻ ടി.എ. ഡേവിഡ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ടി.കെ. സതീശൻ, എം.കെ.എം. അബ്ദുൽഫൈസൽ, സംസ്ഥാന കൗൺസിലർ പി. ഹസീനബാൻ, ജില്ലാ ജോ. സെക്രട്ടറി എം. പ്രജിത്‌കുമാർ, എക്സിക്യുട്ടീവ് അംഗം ദിപു ജോൺ, ഉപജില്ലാ സെക്രട്ടറി കെ.എസ്. സുമേഷ്, പി. സജ്‌ലത്ത്, മുഷ്ത്താഖലി എന്നിവർ പ്രസംഗിച്ചു.