പൊന്നാനി : ചെറിയ മഴ പെയ്താൽപ്പോലും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായിരുന്നു വിജയമാത ജങ്ഷനടുത്തുള്ള ആറാംവാർഡിലെ എ.എൽ.പി. സ്‌കൂൾ റോഡ്. മഴ പെയ്താൽ ഇവിടെ വെള്ളം കെട്ടിനിന്ന് യാത്രതന്നെ ദുസ്സഹമായി മാറുന്നത് പതിവായിരുന്നു.അങ്ങനെയാണ് വെള്ളം ശക്തമായ രീതിയിൽ ഒഴുകിപ്പോകാൻ കാന വീതിയും ആഴവും കൂട്ടി പുനർനിർമിച്ച് സ്ലാബുകൾ ഇട്ടത്. ഇതോടെ വെള്ളം ഒഴുകിപ്പോകാൻ തുടങ്ങിയെങ്കിലും റോഡ് പല ഭാഗങ്ങളിലും തകർന്ന് കുഴികളായി മാറി. യാത്ര പരിതാപകരവുമായി.

എ.എൽ.പി. സ്‌കൂളിലേക്കും പ്രദേശത്തെ മറ്റു ഭാഗങ്ങളിലേക്കുമായി കാറുകളും ഓട്ടോറിക്ഷകളുമടക്കം നിരവധി വാഹനങ്ങളാണ് ഈ റോഡുവഴി കടന്നുപോകുന്നത്.

സ്‌കൂളിലേക്കു വരുന്ന കൊച്ചു കുട്ടികൾ റോഡിലെ കുഴികളിൽ വീഴുന്നതും വാഹനങ്ങൾ താഴുന്നതും പതിവായതോടെ റോഡ് ഉടൻ പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *