പൊന്നാനി: മുൻമന്ത്രി ചിത്തരഞ്ജനെ പോലുള്ള ധീരന്മാരുടെ ത്യാഗനിർഭരജീവിതം പുതുതലമുറ മാതൃകയായി ഉൾക്കൊള്ളണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം എം.പി. പറഞ്ഞു. പൊന്നാനിയിൽ ചിത്തരഞ്ജൻ പുരസ്‌കാരം അക്ബർ ട്രാവൽസ് ഉടമ അബ്ദുൾ നാസറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി.യുടെ അഖിലേന്ത്യാ പ്രസിഡന്റും ആരോഗ്യമന്ത്രിയുമായിരുന്ന ചിത്തരഞ്ജൻ സമൂഹത്തിലെ സാധാരണക്കാർക്കായി പോരാടിയ മനുഷ്യനായിരുന്നെന്നും ആരോഗ്യരംഗത്തും സാമൂഹിക രംഗത്തും അദ്ദേഹംനടത്തിയ ഇടപെടലുകൾക്ക് കാലവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സാക്ഷിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി.കെ. കൃഷ്ണദാസ്, എ.കെ. ജബ്ബാർ, കെ.കെ. ബാബു, വി.പി. ഗംഗാധരൻ, മുജീബ് റഹ്‌മാൻ, എം. മാജിദ്, എ.കെ. നാസർ, മുജീബ് നായരങ്ങാടി, വി.പി. അബ്ദുൽ കരീം, മുസ്തഫ കടവ് എന്നിവർ പങ്കെടുത്തു.