എടപ്പാള്: കഴിഞ്ഞ 8 വർഷത്തോളമായി ക്യാൻസർ, കിഡ്നി രോഗികള് ,അരക്ക് താഴെ തളർന്നവർ ,വാർദ്ധക്യ സഹജമായ രോഗങ്ങൾ അനുഭവിക്കുന്നവര്, മാനസിക രോഗികൾ എന്നിവർക്ക് വേണ്ടി സേവനം നൽകി വരുന്ന ദയ പാലിയേറ്റിവ് കെയർ ക്ലിനിക്ക് പൂക്കരത്തറയിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.
പുതിയ കെട്ടിടത്തിലെ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു. ദയ പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി സെയ്യദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.
ദയ പ്രസിഡണ്ട് ഹിബ്സുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പിപി മോഹൻദാസ്, ബ്ലോക്ക് മെമ്പർ എൻആർ അനീഷ്, എംഐപി എടപ്പാൾ സോണൽ പ്രസിഡണ്ട് പിപി അഷറഫ് , വ്യപാരി വ്യവസായി സമിതി പ്രസിഡണ്ട് എപി അബ്ദുളളകുട്ടി , സുരേഷ് പൊൽപ്പാക്കര ,ഐഎൻസി കെ.പി മുഹമ്മദ് ഹാജീ, വിവിധ രാഷ്ട്രീയപാര്ട്ടി പ്രതിനിധികളായി പിപി മുസ്തഫ , മുജീബ് റഹ്മാൻ, വെൽഫയർ ജയപ്രകാശ് മാസ്റ്റർ, DHOHSS പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ, വട്ടംകുളം പഞ്ചായത്ത് മെമ്പർ റാബിയ, എടപ്പാൾ പഞ്ചായത്ത് മെമ്പർ ജനതാ മനോഹരൻ, ശബരി വേലപ്പൻ, ചട്ടിക്കൽ മാധവൻ, ജലീൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ദയ പാലിയേറ്റിവ് കെയർ ട്രഷറർ ശൂലപാണി മാസ്റ്റർ നന്ദി പറഞ്ഞു.