ചങ്ങരംകുളം : മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുകോടി ചെലവിൽ വരുന്ന സ്റ്റേഡിയത്തിന്റെ പണികൾ അവസാനഘട്ടത്തിൽ. 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, നാച്വറൽ ഫുട്‌ബോൾ ടർഫ്, ഷോട്പുട്ട് സർക്കിൾ, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ, ലോങ് ജംപ്, ട്രിപ്പിൾ ജംപ് തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. 95 ശതമാനം ജോലിയും പൂർത്തിയായി. സംരക്ഷണഭിത്തി നിർമാണം നടന്നുവരുന്നു. ട്രാക്കിനു ചുറ്റും ഇന്റർ ലോക്ക് വിരിക്കൽ, ജലവിതരണത്തിനുള്ള പമ്പ് സ്ഥാപിക്കൽ തുടങ്ങിയവയാണ് ഇനി പൂർത്തിയാകാനുള്ളത്.