Breaking
Tue. Apr 15th, 2025

പാലപ്പെട്ടി: കടലിൽ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ടു തോണി തകർന്നു. പാലപ്പെട്ടി തെക്കൻ കബീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. കബീറും സുഹൃത്തുക്കളും ചേർന്നു കടലിന്റെ കരഭാഗത്തായി മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ വലിയതിരമാലയിൽ തോണി അകപ്പെടുകയായിരുന്നു.

തിരയുടെ ഇടിയുടെ ശക്തിയിൽ തോണി കരയിലേക്ക് പതിക്കുകയായിരുന്നു.തോണിയിൽ ഉണ്ടായിരുന്നവർ കടലിലേക്ക് എടുത്തു ചാടി കരയിലേക്ക് നീന്തിക്കയറുകയായിരുന്നു. ഇവർക്കാർക്കും കാര്യമായ പരിക്കുകളില്ല. തോണി കടലിൽനിന്ന് കരയിൽ ഇടിച്ചതുമൂലം തോണി ഉപയോഗിക്കാനാവാത്തവിധം പലഭാഗത്തായി വലിയവിള്ളലുകൾ ഉണ്ടായിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *