പൊന്നാനി : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റിലും, കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധയോഗം സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ് ഉദ്ഘാടനംചെയ്തു.
പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. ജബ്ബാർ, പി.പി. ഹനീഫ, മണ്ഡലം എക്സിക്യുട്ടീവ് അംഗം ഒ.എം. ജയപ്രകാശ്, വി.പി. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.