Breaking
Sat. Jul 4th, 2026

പൊന്നാനി:പൊന്നാനിയിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ ജൈവീകമായ എഴുത്തിലുടെ നിറഞ്ഞു നിന്ന വ്യക്തിത്ത്വമായിരുന്നകോടമ്പിയേ റഹ്മാൻ അനുസ്മരണവും പുരസ്‌കാര വിതരണവും ആഗസ്റ്റ് 11ന് ഞായറാഴ്ചവൈകീട്ട് നാലിനു പൊന്നാനി നഗരത്തിലെ എം ഐ യു പി സ്കൂളിൽ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കഥ, നോവൽ, ജീവചരിത്രം എന്നി ആറോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ തേടി യാതൊരുവിധ അംഗീകാരങ്ങളും എത്തിയില്ല എന്നത് ഒരു വസ്തുതയാണ്.അദ്ദേഹത്തിന്റെ വേർപാടിന് മൂന്നാം ഓർമ വർഷമാണ് ഇത്‌. കഴിഞ്ഞ രണ്ടു വർഷമായി കോടമ്പി സൗഹൃദ കൂട്ടായ്മ അനുസ്മരണം സംഘടിപ്പിച്ചു പോരുന്നു.ഈ വർഷം സംസ്ഥാനതല ചെറുകഥ മത്സരം സംഘടിപ്പിച്ചിരുന്നു മെയ് മാസത്തിൽ എൻട്രികൾ ക്ഷണിച്ചു.

കേരളത്തിന്റെ അങ്ങോളമിങ്ങോളമായി 410 കഥകൾ ആണ് മത്സരത്തിനു ലഭിച്ചത്. കഥ മത്സരത്തിനു പ്രായം, വിദ്യാഭ്യസം എന്നിവ ഒന്നും മാനദണ്ടം ആയിരുന്നില്ല.ആലപ്പുഴക്കാരൻ പി എസ് ഷിബു തിരുവിഴ ഒന്നാം സ്ഥാനം നിഴലാട്ടം എന്ന കഥയ്ക്കും തിരുവനന്തപുരം സ്വദേശി ഷജിബുദീൻ. പി ഡിറ്റെൻഷൻ സെന്റർ എന്ന കഥക്ക് രണ്ടാം സ്ഥാനവും ധൃതരാഷ്ട്രം എന്ന കഥയ്ക്ക് മലപ്പുറം താനൂർ സ്വദേശി സുഭാഷ് ഒട്ടുംപുറം സ്വദേശി സ്പെഷ്യൽ ജൂറി മെൻഷനും കരസ്ഥമാക്കി.എഴുത്തുകാരൻ പി സുരേന്ദ്രൻ ഓഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ വിജയികളെ പ്രഖ്യാപിച്ചു.അനംസ്മരണ പരിപാടിയുടെ ഉൽഘാടനം പ്രശസ്ത ചെറുകഥകൃത്ത് പി കെ പാറക്കടവ് നിർവഹിക്കും.ഉണ്ണി ആർ തിരക്കഥാകൃത്തും(ചാർളി,ലീല)അൻവർ, ബിഗ്ബി(സംഭാഷണം ) ചെറുകഥകൃത്ത് മുഖ്യഥിതി ആയിരിക്കും.

ജൂറിമെമ്പറുകൂടിയായ യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ അജിജേഷ് പച്ചാട്ട് സംമ്പന്ധികുന്ന പരിപാടിയിൽ ഇബ്രാഹിം പൊന്നാനി അദ്ധ്യക്ഷത വഹിക്കും.ചടങ്ങിനോട് അനുബന്ധിച്ചു പൊന്നാനിയിലെ യുവ ഗായകരായ ഷംനാദ്, റൗമാസ്, ബാദുഷ, റാഷിദ്‌ എന്നി നാൽവർസംഘത്തിന്റെ പൊന്നാനി പാട്ട് ബാൻഡ് ‘ ബീറ്റ്റൂട്ട് ‘ ന്റെ ഗസൽ സന്ധ്യയും നടക്കും.ഹബീബ് സർഗം, കനേഷ്, സാബിത് റഹ്മാൻ, ഹൻദല റഹ്മാൻ, സുഹറ കോടമ്പിയേ റഹ്മാൻ, ഫർഹ ഹനീഫ്, ഇമ്പിച്ചി കോയ തങ്ങൾ, ഷാജി ഹനീഫ്, നാരായണൻ മണി, ശർമിള റഹ്മാൻ, സബിത          ലിയാകത്ത്എന്നിവർസാന്നിധ്യംഅറിയിക്കും.പരിപാടിയോടു അനുബന്ധിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുകയും കിട്ടിയ തുക വേദിയിൽ വെച്ച് തന്നെ കൈമാറ്റം ചെയ്യും.സബിത ലിയാക്കത്ത്,സാബിത് റഹ്മാൻ, ഹബീബ് സർഗം, മുഹമ്മദ് പൊന്നാനി, പ്രോഗ്രാം കൺവീനർ താജ് ബക്കർ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *