Breaking
Sun. Aug 16th, 2026

ഈഴുവത്തിരുത്തിയിലെ പ്രളയത്തിന് പരിഹാരം കാണണ മെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ജില്ലാ കലക്ടർക്ക് പരാതി നൽകി.

 പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശത്ത് ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി എല്ലാവർഷവും ദുരിതാശ്വാസ ക്യാമ്പിലേക്കും, ബന്ധുവീടുകളിലേക്കും താമസം മാറേണ്ടി വരുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടാട്, കുമ്പളത്ത് പടി, ഹൗസിംഗ് കോളനി, ഈശ്വരമംഗലം പ്രദേശങ്ങളിലെ നിരവധി താമസക്കാർ ഒപ്പിട്ട പരാതികൾ ജില്ലാ കലക്ടർ നൽകി. കുറ്റിക്കാട് മുതൽ ഈശ്വരമംഗലം വരെയാണ് കർമ്മ റോഡിന് മുകളിൽ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പിൽ കൂടിയും ആറു മുതൽ പത്ത് വരെയുള്ള വാർഡുകളിലേക്ക് പുഴവെള്ളം എത്തുന്നത്. കർമ്മ റോഡിലെ പുഴയോര ഭിത്തി നാലടി ഉയർത്തുകയും, പൈപ്പിനകത്ത് ഫൂട്ട് വാൽവോ ,ഷട്ടറോ സ്ഥാപിച്ച് പുഴയിൽ നിന്നും വെള്ളം കയറുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കലക്ടർക്ക് പര…

Related Post

Leave a Reply

Your email address will not be published. Required fields are marked *