പെരുമ്പടപ്പ് : ദക്ഷിണേന്ത്യയിലെ പുണ്യ തീർത്ഥാടന കേന്ദ്രമായപെരുമ്പടപ്പ് പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ 114 മത് ആണ്ട് നേർച്ച ആഗസ്റ്റ് 29 30 31 സെപ്റ്റംബർ 1 തീയതികളിൽ അതിവിപുലമായി സംഘടിപ്പിക്കും.സമൂഹ സിയാറത്ത്, ഖത്മുൽ ഖുർആൻ, ഉദ്ഘാടന സമ്മേളനം, സനദ് ദാന സമ്മേളനം, അനുസ്മരണ സമ്മേളനം, സാംസ്കാരിക സമ്മേളനം,ദിക്ർ ഹൽഖ, സ്വലാത്ത് മജ്ലിസ് തുടങ്ങിയവ ആണ്ടുനേർച്ചയോടനുബന്ധിച്ച് നടക്കും.500 ക്വിന്റൽ അരി ഉപയോഗിച്ച് പാകം ചെയ്ത് ഭക്ഷണം വിശ്വാസികൾക്ക് വിതരണം ചെയ്യുന്നത് ചടങ്ങിലെ മുഖ്യ ഇനമാണ്.
 മൂന്ന് വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ മഹല്ല് സംരക്ഷണ സഖ്യം വിജയിച്ചിരുന്നു.
പ്രസ്തുത ഭരണസമിതിയാണ് നേർച്ചയ്ക്ക് നേതൃത്വം നൽകുക. കൂടാതെ 101 അംഗ വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു.മന്ത്രിമാർ, രാഷ്ട്രീയ മത സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും.കെ എം എം സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ നാൽപതോളം വിദ്യാർഥികൾക്ക് ചടങ്ങിൽ ബിരുദം നൽകും.സെപ്റ്റംബർ ഒന്നിന് രാത്രി നടക്കുന്ന കൂട്ട പ്രാർത്ഥനയോടെ ചടങ്ങിന് പരിസമാപ്തിയാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *