വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് പണ്ടുപയോഗിച്ച് ഡിവിഷൻ പരിധിയിലെ വിദ്യാലയങ്ങളിലെ ഹയർസെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഘട്ടങ്ങളായി വിതരണം ചെയ്തിരുന്ന ഫർണിച്ചറുകൾ യു പി വിഭാഗത്തിനും അനുഭാധികമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടന കർമ്മം വെളിയങ്കോട് ഗവൺമെന്റ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.

ഫർണിച്ചറുകൾ സ്കൂൾ എച്ച് എം രാധിക ടീച്ചർ, പി.ടി. എ പ്രസിഡണ്ട് നിഷിൽ ഐനിക്കൽ, ജയശ്രീ ടീച്ചർ തുടങ്ങിയവർ ഏറ്റുവാങ്ങി. അധ്യാപകർക്കുൾപ്പെടെ വിദ്യാലയത്തിന് ആവശ്യമായ ഫർണിച്ചറുകൾ ഘട്ടം ഘട്ടമായി വിതരണം ചെയ്ത ജില്ലാ പഞ്ചായത്ത് ഭരണസമിതിയെയും ഡിവിഷൻ മെമ്പർ എ കെ സുബൈറിനെയും സ്റ്റാഫ് കൗൺസിലും പി ടി എ യും പ്രത്യേകം അഭിനന്ദിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *