എടപ്പാൾ: നടുവട്ടം നാഷണൽ ഐ ടി ഐ ട്രൈനീസ് സ്വന്തമായി ഡിസൈൻ ചെയ്‌ത് നിർമ്മിച്ച ഓട്ടോമാറ്റിക്കായി സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന അഡ്വെർടൈസ്‌മെന്റ് ഡിസ്പ്ലേ ബോർഡ് പ്രദർശിപ്പിച്ചു.
വളരെ ഏറെ ജനശ്രദ്ധയാകർഷിച്ച ഒരു പ്രൊജക്റ്റ് ആണിതെന്ന് സ്ഥാപനത്തിന്റെ എംഡി കെ ഉസ്മാൻ അഭിപ്രായപ്പെട്ടു. പുതിയ അധ്യയനവര്ഷത്തിലേക്കുള്ള അഡ്മിഷന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥാപനം അറിയിച്ചു.മാനേജർ ശ്രീനിവാസൻ.കെ, പ്രിൻസിപാൾ സുബൈർ. പിപ്രൊജക്ട് കോർഡിനേറ്റർ എന്നിവർ ജിജോയ് പ്രദർശന വേളയിൽ സംബന്ധിച്ചു.