എടപ്പാൾ : നടുവട്ടം നാഷണൽ ഐ ടി ഐ എന്ന സ്ഥാപനത്തിൽ ക്യാംപസ് പ്ലെയ്‌സ്‌മെൻറ് ഡ്രൈവ് നടന്നു. പ്രമുഖ കമ്പനികളായ Uniride Honda , Capero India , Schwing Stetter India LMTD ,Super Auto Forge LMTD തുടങ്ങിയ പല കമ്പനികളും പ്ലേസ്മെന്റ് ഡ്രൈവിൽ കുട്ടികളെ ഇന്റർവ്യൂ ചെയ്യുകയും തെരെഞ്ഞെടുക്കയും ചെയ്തു. ഇലക്ട്രിഷ്യൻ, ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് എഞ്ചിനീയറിംഗ് തുടങ്ങി എല്ലാ ട്രേഡിലെയും ട്രെയിനികൾ പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുത്തു.
നാഷണൽ ഐ ടി ഐ എംഡി കെ ഉസ്മാൻ ഉൽഘടനം നിർവഹിച്ചു.മാനേജർ ശ്രീനിവാസൻ.കെ, പ്രിൻസിപാൾ സുബൈർ. പി തുടങ്ങിയവർ പങ്കെടുത്തു.