പൊന്നാനി : പൊന്നാനി ബിയ്യംകായലിൽ പറക്കും കുതിര ജലരാജാവ് ‘പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം പറക്കും കുതിര കിരീടം അലങ്കരിക്കും.പുളിക്കകടവ് ന്യൂ ക്ലാസിക് ആട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ മണി കൊമ്പൻ മൂന്നാം സ്ഥാനം നേടിയ കാഞ്ഞിരമുക്ക് ജലറാണിയുമായി ഇഞ്ചോടിഞ്ച് പോരാടി രണ്ടം സ്ഥാനം നേടി.മൈനർ വിഭാഗത്തിൽ കടവനാട് ആരോഹ ക്ലബ്ബിൻ്റെ മിഖായേൽ ഒന്നാം സ്ഥാനം നേടി കിരീടത്തിൽ മുത്തമിട്ടു. കടവനാട് വീരപുത്രൻ രണ്ടാം സ്ഥാനവും പള്ളിപടി ജൂനിയർ കായൽ കുതിര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചതയം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മേജർ വിഭാഗത്തിൽ പറക്കും കുതിരയും, മൈനർ വിഭാഗത്തിൽ മിഖായേലും വിജയ തീരമണഞ്ഞത്. മേജർ മൈനർ വിഭാഗങ്ങളിലായി 22 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പി. നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അഡ്വ. ഇ.സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഡി.റ്റി.പി.സി അംഗം പി.വി.അയ്യൂബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു