എരമംഗലം : എരമംഗലം സ്വദേശി മുഹമ്മദ് സഹലിന് യു.എസ്.എ. എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ പ്രശംസ. എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് സീനിയർ ഏജൻസി ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ മൈക്ക് വിറ്റ് ൻറെയും ,USA എഡ്യൂക്കേഷൻ വിഭാഗത്തിൻ്റെയും അഭിനന്ദനവും അപ്രീസിയേഷൻ സെർട്ടിഫിക്കറ്റുമാണ് സഹലിനെ തേടിയെത്തിയത്.
നാസയുടെ വൾനറബിലിറ്റി ഡിസ്‌ക്ലോഷർ പോളിസിയുടെയും (വിഡിപി) പേരിൽ,അപകടസാധ്യതയെകുറിച്ച് അറിയിച്ചതിനും നാസയുടെ വിഡിപി നയവും ഇത് ഉത്തരവാദിത്തത്തോടെ റിപ്പോർട്ടുചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പിന്തുടരുന്നതിനും ഒരു സ്വതന്ത്ര സുരക്ഷാ ഗവേഷകനെന്ന നിലയിൽ സുരക്ഷാ കേടുപാടുകൾ കണ്ടെത്താനും റിപ്പോർട്ടുചെയ്യാനുമുള്ള കഴിവ് വിവര സുരക്ഷാ വ്യവസായത്തിലെ വിലപ്പെട്ട നൈപുണ്യമാണ് എന്ന് അറിയിച്ചുകൊണ്ടും നിങ്ങളുടെ റിപ്പോർട്ടിംഗ് അജ്ഞാതമായ കേടുപാടുകളെക്കുറിച്ച് നാസയുടെ അവബോധം സുഗമമാക്കുകയും നാസ വിവരങ്ങളുടെ സമഗ്രതയും ലഭ്യതയും സംരക്ഷിക്കാൻ നാസയെ സഹായിക്കുകയും ചെയ്തു എന്ന് പ്രശംസിച്ചു കൊണ്ടുള്ളതാണ്.
മുഹമ്മദ് സഹൽ ഇപ്പോൾ USA , ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ടീം ഹാക്കർ അക്കാദമിയിലെ എറണാംകുളം ഡിവിഷനിലെ ജീവനക്കാരനും ടോപ്ടെക് ടെക്നോളജിയുടെ RND വിഭാഗം HOD യുമാണ്. പിതാവ് ടോപ്ടെക് ടെക്നോളജി MD ഷംസുദ്ധീൻ ,മാതാവ് താഹിറ ഫ്രണ്ട്ലൈൻ ലോജിസ്റ്റിക് കമ്പനി മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.സഹോദരങ്ങൾ മുഹമ്മദ് ശാമിൽ , മുഹമ്മദ് സിയാൽ.