മാറഞ്ചേരി:പാരാ പ്ലീജിയ ബാധിതർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ “ഉയരെ” പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ആരോഗ്യ മേഖലയിൽ ഏർപ്പെടുത്തിയ പുരസ്കാരം മാറഞ്ചേരി ബിൻസ് ഫാർമ ഉടമ ഡോ. ലൈസ് ബിൻ മുഹമ്മദിന് വിതരണം ചെയ്തു.പീപ്പിൾസ് ഫൗണ്ടേഷൻ ജോയിൻ്റ് സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയാണ് പുരസ്കാരം സമ്മാനിച്ചത്. അവാർഡ് തുകയുടെ ചെക്ക് പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ രക്ഷാധികാരി എ. സൈനുദ്ധീൻ കൈമാറി. ഏരിയാ കോർഡിനേറ്റർ ഇബ്രാഹിംകുട്ടി, വി. കുഞ്ഞി മരക്കാർ, എ. മൻസൂർ റഹ്മാൻ എന്നിവർ ഡോ. ലൈസിനെ പൊന്നാട അണിയിച്ചു. ടി.പി. നാസർ, സി.കെ. മൊയ്തുണ്ണിക്കുട്ടി എന്നിവർ സംബന്ധിച്ചു. അവാർഡായി ലഭിച്ച സംഖ്യ പീപ്പിൾസ് ഫൗണ്ടേഷൻ്റെ പാരാ പ്ലീജിയ പുനരധിവാസ പ്രൊജക്റ്റിൻ്റെ ചെലവിലേക്ക് ഡോക്ടർ ലൈസ് കൈമാറി. സംസ്ഥാന തലത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വീൽചെയറിൽ പഞ്ചരിക്കുന്ന 12 പേർക്കാണ് പീപ്പിൾസ് ഫൗണ്ടേഷൻ അവാർഡുകൾ നൽകിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *