ചങ്ങരംകുളം : ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ കെ ഡബ്ലിയു ആർ എഫ് ) – സ്ഥാപക ദിനത്തോടനുബന്ധിച്ച് പൊന്നാനി താലൂക്ക് കമ്മിറ്റി ചങ്ങരംകുളത്ത് മുച്ചക്ര സ്കൂട്ടർ റാലി നടത്തി. മാന്തടം സെന്ററിൽ നിന്ന് ആരംഭിച്ച മുച്ചക്ര സ്കൂട്ടർ റാലി ചങ്ങരംകുളം സി ഐ ഷൈൻ എസ് ഫ്ലാഗ് ഓഫ് ചെയ്തു.ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് സെക്രട്ടറി അബ്ദുല്ലകുട്ടി,ജോ :സെക്രട്ടറി അനസ് കെ , വൈസ് പ്രസിഡണ്ട് അലി കാരുണ്യം,സാമൂഹ്യപ്രവർത്തകനും AKWRF വളണ്ടിയറുമായ അഷ്റഫ് പൂച്ചാമം എന്നിവർ പങ്കെടുത്തു.മുച്ചക്ര സ്കൂട്ടർ റാലിക്ക് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് ചങ്ങരംകുളം,താലൂക്ക് പ്രസിഡണ്ട് അബൂബക്കർ വെളിയങ്കോട്, താലൂക്ക് സെക്രട്ടറി ജാഫർ മാറഞ്ചേരി, വൈസ് പ്രസിഡണ്ട് സന്തോഷ് കക്കിടിപ്പുറം എന്നിവർ നേതൃത്വം നൽകി.