എടപ്പാള്‍ : മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാന മൂലകമായിട്ടുളള സ്ത്രീ – പുരുഷ ബന്ധത്തിൽ വിഭജനം സൃഷ്ടിക്കുന്ന സ്ത്രീധനത്തെ ഉന്മൂലനം ചെയ്യാൻ സമൂഹത്തിലെ സമസ്ത മേഖലയിലുളളവരും രംഗത്തിറങ്ങണമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. മൂല്യങ്ങൾക്കും മനുഷ്യത്വത്തിനും വില കൽപ്പിക്കപ്പെടാത്ത ,എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന , ഇന്നത്തെ സമൂഹം മനുഷ്യനെ വിവാഹ കമ്പോളത്തിലെ വിൽപ്പന വസ്തുവായി മാറ്റുകയാണന്നും,ഇതിനെതിരെ യുവതികളും യുവാക്കളും പ്രതിരോധം തീർത്ത് മുന്നേറണമെന്നും,മനുഷ്യർ ഐക്യപ്പെടേണ്ട ഈ കാലഘട്ടത്തിൽ പരസ്പര വിഭജനത്തിനിടയാക്കുന്ന സർവ്വ തിന്മകളിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതി കുറ്റിപ്പുറം എം ഇ എസ് എഞ്ചിനിയറിംഗ് കോളേജ് വുമൺ ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ സ്ത്രീധനവിരുദ്ധ ദിനാചരണത്തിൻറ ഭാഗമായി സംഘടിപ്പിച്ച കാമ്പസ് തല ബോധവൽക്കരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .അഡ്വ: സുജാത എസ്. വർമ്മ മുഖ്യ പ്രഭാഷണം നടത്തി.എഞ്ചിനീയർ കെ. വി. ഹബീബുള്ള അധ്യക്ഷത വഹിച്ചു.പി കോയക്കുട്ടി മാസ്റ്റർ , ഡോ:ഐ.റഹ്മത്തുൻസ , ഇ. ഹൈദരലി മാസ്റ്റർ, ടി. മുനീറ, എം എം സുബൈദ, ഡോ: ദീപ ജി , ജി സിദ്ധീഖ് തുടങ്ങിയവർ ആശംസ നേർന്നു.അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *