എടപ്പാൾ : മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ പര്യടനം നടത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 27ന് പകൽ 2.30ന് എടപ്പാളിലാണ് നവകേരള സദസ്. എടപ്പാൾ ഗോൾഡൻ ടവറിൽ നടന്ന സംഘടക സമിതി യോഗത്തിൽ കെ ടി ജലീൽ എംഎൽഎ അധ്യക്ഷനായി.

വിവിധ രാഷ്ട്രീയ-സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ ഷീബ മുംതാസ് സ്വാഗതവും പൊന്നാനി തഹസിൽദാർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. കെ ടി ജലീൽ എംഎൽഎ ചെയർമാനും, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ ഷീബ മുംതാസ് കൺവീനറായുമായി സംഘാടക സമിതി രൂപീകരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *