Breaking
Thu. Oct 1st, 2026

തിരൂർ പടിഞ്ഞാറെക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ; രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ

മലപ്പുറം: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആളൊഴിഞ്ഞസ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് നല്‍കുന്ന അനൗദ്യോഗികവിവരം.

കഴിഞ്ഞദിവസം വൈകിട്ട് സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് യുവാവിനെ കുത്തിക്കൊന്നതെന്ന് കരുതുന്നു. അതേസമയം, സ്വാലിഹിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ തിരൂര്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *