പൊന്നാനി : ‘ദേശം-ദേശീയത-പ്രതിരോധം’ എന്ന സന്ദേശവുമായി നൈതൽ ബുക്‌സ് സംഘടിപ്പിക്കുന്ന സാംസ്‌കാരികപരിപാടി ഞായറാഴ്ച തുടങ്ങും.
രാവിലെ 10-ന് എ.വി. ഹൈസ്കൂളിൽ എളമരം കരീം എം.പി. ഉദ്ഘാടനംചെയ്യും. പ്രൊഫ. എം.എം. നാരായണൻ അധ്യക്ഷതവഹിക്കും. 11-ന് ഫാസിസം, ജനാധിപത്യം, പ്രതിരോധം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യും. രണ്ടിന് ‘സോഷ്യൽമീഡിയ: ഉള്ളടക്കം-മൂലധനം-രാഷ്ട്രീയം’ എന്ന സെമിനാർ എം. സ്വരാജ് ഉദ്ഘാടനംചെയ്യും.
വൈകീട്ട് അഞ്ചിന് ഉതക്കം എന്ന പേരിൽ നടക്കുന്ന സൂഫി-പാട്ടും പറച്ചിലും പരിപാടി ടി.കെ. ഹംസ ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച രാവിലെ 10-ന് ‘നാവടക്കണോ നമ്മൾ’ സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനംചെയ്യും.