പൊന്നാനി : മലപ്പുറം പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസുകാരന്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11നായിരുന്നു അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഹ്‌റാന്‍ കുളിക്കാനിറങ്ങിയത്. അപകടം കണ്ട് കൂടെയുള്ള കുട്ടികള്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി കുട്ടിയെയെടുത്ത് ആശുപത്രിയല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍.