പൊന്നാനി : ഈശ്വരമംഗലം പുഴയോരത്തെ ഒരു കുടുംബത്തെപ്പോലും കുടിയിറക്കുകയില്ലെന്നും ആർക്കും കിടപ്പാടം നഷ്ടപ്പെടുകയില്ലെന്നും പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു.
സി.പി.എം. ഈശ്വരമംഗലം ബ്രാഞ്ച് കമ്മിറ്റി പുഴ പുറമ്പോക്കിൽ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയില്ലാത്തവർക്ക് ഭൂമി പതിച്ചുനൽകലാണ് സർക്കാർ നയം. മറിച്ചുള്ള പ്രചാരണം വൻകിട കൈയേറ്റക്കാർക്ക് മറ പിടിക്കാനാണെന്നും എം.എൽ.എ. പറഞ്ഞു.
വാർഡ് കൗൺസിലർ കെ.വി. ബാബു അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.