ചങ്ങരംകുളം: പൊന്നാനി, പെരുമ്പടപ്പ്,ചങ്ങരംകുളം സ്റ്റേഷനുകളിൽ ദീർഘകാലം ജോലി ചെയ്തിരുന്ന റിട്ടയർഡ് എസ്ഐ മന്മഥൻ കുഴഞ്ഞ് വീണ് മരിച്ചു. ആലപ്പുഴ മാന്നാർ സ്വദേശിയാണ്. താമസസ്ഥലത്ത് കുഴഞ്ഞ് വീണ മന്മഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. ചങ്ങരംകുളത്ത് സ്പെഷൽ ബ്രാഞ്ച് എസ് ഐ ആയി ജോലി ചെയ്യുന്നതിനിടെ രണ്ട് വർഷം മുമ്പാണ് വിരമിച്ചത്.